ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..................? മലിനമായ ജലാശയം അതി മലിനമായൊരു ഭുമിയും തണലുകിട്ടാന് തപസ്സിലാണി ന്നിവിടെയെല്ലാ മലകളും ദാഹനീരിനു നാവുനീട്ടി വരണ്ടു പുഴകള് സര്വവും ( ഇനി ... ) കാറ്റുപോലും വീര്പ്പടക്കി കാത്തുനില്കും നാളുകള് ഇവിടെയെന്നെന് പിറവിയെന്നായ് വിത്തുകള് തന് മന്ത്രണം ഇലകള് മൂടിയ മര്മരം കിളികള് പാടിയ പാട്ടുകള് ഒക്കെയിന്നു നിലച്ചു കേള്പതു പൃഥ്വി തന്നുടെ നിലവിളി നിറങ്ങള് മായും ഭുതലം വസന്തമിന്നു വരാത്തിടം നാളെ നമ്മുടെ ഭുമിയോ മഞ്ഞു മൂടിയ പാഴ്നിലം സ്വാര്ത്ഥചിന്തകളുളിലേറ്റി സുഖങ്ങള് എല്ലാം കവരുമ്പോള് ചുട്ടെരിച്ചു കളഞ്ഞുവോ ഭുമി തന്നുടെ നന്മകള് ( ഇനി ... ) നനവു കിനിയും മനസ്സുണര്ന്നാല് മണ്ണിലിനിയും ജീവിതം ഒരുമയോടെ നമുക്ക് നീങ്ങാം തുയിലുണര്ത്തുക കൂട്ടരേ പെരിയ ഡാമുകള് രമ്യഹര്മ്മ്യം അണുനിലയവും യുദ്ധവും ഇനി നമുക്കീ മണ്ണില് വേണ്ട ന്നൊരു മനസ്സായി ചൊല്ലിടാം വികസനം അത് മര്ത്യ മനസ്സിന് അതിരില് നിന്ന് തുടങ്ങണം വികസനം അത് നന്മപൂക്കും ലോകസൃഷ്ടടിക്കാവണം ( ഇനി .....)
കവിത - ഭൂമിക്ക് ഒരു ചരമഗീതം രചന - ഓ.എന്‍.വി.കുറുപ്പ് സംഗീതം - കെ.പി.ബാലകൃഷ്ണന്‍ ആലാപനം - സംഗീത ബാലകൃഷ്ണന്‍.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!
ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!