Wednesday, 30 January 2013

എന്റെ ഗ്രാമം - സി.വി.അബ്ദുല്‍ റഷീദ്‌.


കവിത:  എന്റെ ഗ്രാമം
 രചന:  സി.വി.അബ്ദുല്‍ റഷീദ്‌.


കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ അഗമാനതിനായ് മൂകനായി...
ആശ്ചര്യ മില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി...
..ഓര്‍ക്കുന്നു ഞാനിന്നീ മരുഭുമിയില്‍ നിന്നും ...ദൈവനാടിന്റെ ആ ഗ്രാമ ഭംഗി...
ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്നു വിരഹ ദുഖത്തിന്റെ വേദനയില്‍..
മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി ...
കലപില ശബ്ദമായ് നിദ്രയുനര്തുന്ന ...കിളികളെ കാണുവാന്‍ എന്ത് ഭംഗി... കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം....

ടാറിട്ട റോഡില്ല വൈദ്യുദിയുമില്ല ഓലയാല്‍ മേഞ്ഞുള്ള കൂരകളും
...
നിദ്രയുണര്‍ന്നു ഞാന്‍ നേരെ നടന്നല്ലോ ആ കൊച്ചു പാട വരംബിലൂടീ... മകരമാസത്തിന്റെ മഞ്ഞിന്‍ കണങ്ങളെ മുത്തുപോല്‍ തഴുകിയ പുല്ലിലൂടെ ...
ഞാറു പറിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടന്ന് ...ഉഴുതു മറിക്കുന്ന ആണുങ്ങളും ..
കര്‍ഷക പാട്ടിന്റെ ആ നല്ല വരികള്‍ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി..
വിദ്യാലയങ്ങള്‍ക്ക് അവധി ഉണ്ടാകുമ്പോള്‍ ...
കുട്ടികള്‍ തെരുവില്‍ നിറഞ്ഞിരുന്നു ബാലികബാലന്മാര്‍ ഒന്നായി നിരന്നു ..
ഗ്രാമത്തിന്‍ ഐശ്വര്യ ദീപം പോലെ ..
മീനു പിടിച്ചതും തുമ്പി പിടിച്ചതും ചെളിയില്‍ കളിച്ചതും ഓര്മതന്നെ ..
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ ..
കുന്നിലെ മരമില്ല പാടങ്ങള്‍ ഇല്ലിന്നു ..ഉഴുതു മറിയില്ല പാട്ടുമില്ല ...
ഗ്രാമത്തിന്‍ ഐശ്വര്യ ദീപമായി നിന്ന ബാലികബാലന്മാര്‍ എങ്ങുമില്ല ...
കാലികള്‍ നില്‍ക്കും തൊഴുത്തുകള്‍ പോലുമിന്ന്‍ ഓലയാല്‍ എങ്ങും അശേഷം ഇല്ല ..
കര്‍ഷക പാട്ടില്ല കര്‍ഷകരുമില്ല എന്തൊരു ദുര്‍വിധി ലോകനാധാ ..

വൈദ്യുദി ഉണ്ടിന്നു കേബിളും ഫോണും ..കുട്ടിഫോണിന്റെ ടവറുകളും ..
സൌഭാഗ്യം ഇങ്ങനെ ചേര്‍ന്ന് നിന്നിട്ടും ..എന്തെ ഇന്നാര്‍ക്കും സമയമില്ല..
എന്തെ ഇന്നാര്‍ക്കും സമയമില്ല……….





33 comments:

  1. Nice.nostalgic poem

    ReplyDelete
  2. ഭാല്യ കാലത്തിൻറെ സ്മരണതന്നെ ! വരികൾ കൊള്ളാം ! അഭിനന്ദനങ്ങൾ !

    ReplyDelete
  3. superbbbbbbbb....

    ReplyDelete
  4. ഒരുപാടു ..ഇഷ്ടമായി

    ReplyDelete
  5. വരികൾ എനിക്ക് വല്ലാതെ ഇഷ്ടമായി

    ReplyDelete
  6. വരികൾ എനിക്ക് വല്ലാതെ ഇഷ്ടമായി

    ReplyDelete
  7. വരികൾ എനിക്ക് വല്ലാതെ ഇഷ്ടമായി

    ReplyDelete
  8. നല്ല വരികൾ..

    ReplyDelete
  9. നൊസ്താള്ജിക്.അർത്ഥവത്തായ കവിത .പോസ്റ്റിനു നന്ദി.

    ReplyDelete
  10. Devika P Jayadeep11 August 2016 at 13:34

    I liked very much. Very nice nostalgic....

    ReplyDelete
  11. എന്തെ ഇന്ന് ആർക്കും സമയം ഇല്ല. ഒരു പാടി ഇഷ്ടം ആയീ

    ReplyDelete
  12. വളരെ ഇഷ്ടായി

    ReplyDelete
  13. കുട്ടിക്കാലം ഓർത്ത് പോയി.

    ReplyDelete
  14. This poem helped me to remember my beautiful childhood days

    ReplyDelete
  15. Amazing ��

    ReplyDelete